cm-

തിരുവനന്തപുരം: ഡൽഹി നിസാമുദ്ദിനീലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത എല്ലാവരെയും കണ്ടെത്തിയെന്നും പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

കൊവിഡ് 19 ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്ത ട്രെയിനില്‍ ഡോക്ടര്‍മാര്‍ യാത്ര ചെയ്തതിനെ തുടര്‍ന്നാണ് രോഗം പിടിപെട്ടത്.