sachin

സച്ചിൻ ടെൻഡുൽക്കറുടെ 47-ാം ജന്മദിനം ഇന്ന്

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 47-ാം ജന്മദിനമാണിന്ന്. ലോക്ക് ഡൗണിലായതിനാൽ മുംബയ്‌യിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് സച്ചിന്റെ പിറന്നാളാഘോഷം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഐ.പി.എൽ ടീം മുംബയ് ഇന്ത്യൻസിനൊപ്പമാണ് സച്ചിൻ പിറന്നാൾ ആഘോഷിച്ചിരുന്നത്. ലോക്ക് ഡൗണിൽ കൊവിഡ് പ്രതിരോധ വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് സച്ചിൻ.