child-rape

ഭോപ്പാൽ: ലോക്ക്ഡൗണിനിടെ മദ്ധ്യപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീ‌‌ഡിപ്പിച്ച് കണ്ണുകൾ അടിച്ചുതകർത്തു. ദാമോ ജില്ലയിലെ ബാൻഷിപൂർ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച മുതൽ കാണാതായ കുട്ടിയെ ഇന്നലെ രാവിലെ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ അബോധാവസ്ഥയിൽ വീടിന് സമീപത്ത് കണ്ടെത്തുകയായിരുന്നു. ജബൽപുർ ആശുപത്രിയിൽ അടിയന്തര നേത്രശസ്ത്രക്രിയക്ക് വിധേയയാക്കിയ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്നും എസ്‌പി ഹേമന്ത് ചൗഹാൻ അറിയിച്ചു. സംഭവം നാണക്കേടും നിർഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.