ramzan

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാൽ ഇന്ന് റംസാൻ ഒന്നാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അറിയിച്ചു.

തെക്കൻ കേരളത്തിലും ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി അറിയിച്ചു. വിശ്വാസികൾ നോമ്പ് തുറയും മറ്റ് ആരാധനകളും വീടുകളിൽ നിർവഹിക്കണം. റംസാൻ കാലത്ത് ദരിദ്രരെ സഹായിക്കാൻ മുൻകൈയെടുക്കണം. ഹജ്ർ, ഇഫ്ത്താർ സമയങ്ങളും പുറത്തിറക്കി. മേയ് 5 വരെ വൈകിട്ട് 6.34നും 6 മുതൽ 13 വരെ 6.35നും 14 മുതൽ 18വരെ 6.36നും തുടർന്ന് 23ന് റംസാൻ പെരുന്നാൾ വരെ 6.37നും ആയിരിക്കും ഇഫ്‌താർ സമയം.