ദുബായ് : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2023വരെയുള്ള ക്രിക്കറ്റ് പരമ്പരകളും ടൂർണമെന്റുകളും റീഷെഡ്യൂൾ ചെയ്യാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. ഇന്നലെ ചേർന്ന അംഗരാജ്യങ്ങളുടെ ബോർഡ് സി.ഇ.ഒ മാരുടെ വീഡിയോ കോൺഫറൻസിലാണ് തീരുമാനം.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ജൂണിൽ ആരംഭിക്കാനിരിക്കുന്ന ഏകദിന ലീഗ് എന്നിവയും പുനക്രമീകരിക്കും.