ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്ആഘാതം മൂലം നടപ്പുവർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 0.8 ശതമാനത്തിലേക്ക് താഴ്ന്നേക്കാമെന്ന് ഫിച്ച് റേറ്റിംഗ്സ് വിലയിരുത്തി. വളർച്ച നെഗറ്രീവ് 0.9 ശതമാനത്തിനും പോസിറ്രീവ് 1.5 ശതമാനത്തിനും ഇടയിൽ ആയിരിക്കുമെന്നാണ് സി.ഐ.ഐയുടെ പ്രതീക്ഷ.