സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സൂംഗിന്റെ 108ാം ജയന്തിയ്ക്ക് ആശംസയറിച്ച സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന് നന്ദിയറിയിച്ച് കൊണ്ട് കിം കത്തയച്ചതായി ഉത്തര കൊറിയൻ ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ പുതിയ വെളിപ്പെടുത്തൽ. കിം ഗുരുതരാവസ്ഥയിലാണെന്ന വാർത്തകളോട് പ്രതികരിക്കാതിരുന്ന ഉത്തരകൊറിയ ആദ്യമായാണ് അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്ന സൂചന നൽകുന്നത്.