കൊവിഡ് കാലത്ത് രോഗഭീതിയിൽ കഴിയുന്നവർക്ക് നൃത്തത്തിലൂടെ ആശ്വാസം പകർന്ന് നർത്തകിയായ ബിജുല ബാലകൃഷ്ണനും ശിഷ്യരും. ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ കോഴിക്കോടുള്ള ബിജുലയുടെ വീട്ടിൽ അകപ്പെട്ടുപോയ ശിഷ്യർ അദ്ധ്യാപികയുടെ നിർദേശപ്രകാരം വീടിന്റെ ടെറസിന്റെ പരിധികൾക്കുള്ളിൽ നിന്നുമാണ് 'ടുഗതർ വീ കാൻ ഓവർക്കം' എന്ന ഈ നൃത്താവിഷ്കാരം അണിയിച്ചൊരുക്കിയത്.
കൊവിഡ് കാലത്ത് നിർബന്ധമായും വീടുകളിൽ തന്നെ കഴിയണമെന്നും വരുംകാലത്ത് സ്വസ്ഥമായി കഴിയാൻ അത് ആവശ്യമാണെന്നുമുള്ള സന്ദേശമാണ് നൃത്തസംഘം നൽകുന്നത്. ബിജുല ബാലകൃഷ്ണൻ, ഗായത്രി എം.എസ്, ശോഭ മധു, രമേശ്കുമാർ, അദ്വൈത് ആർ എന്നിവരാണ് സംഘത്തിലുള്ളത്.
നൃത്താവിഷ്കാരത്തിന് പിന്നിൽ പ്രവർത്തിച്ചതും വരികളെഴുതിയതും മഞ്ജു വി. നായരാണ്. സംഗീതം, ആലാപന, ബിജീഷ് കൃഷ്ണ. കോഴിക്കോട്ടുകാരിയായ ബിജുലയുടെ സംഘത്തിലെ രണ്ടുപേർ തിരുവനന്തപുരത്തുനിന്നും മറ്റ് രണ്ടുപേർ കൊല്ലത്ത് നിന്നുമുള്ളവരാണ്. ഒരു നൃത്തപരിപാടിക്കായാണ് ഇവർ കോഴിക്കോട്ടേക്ക് എത്തിയത്.
വീഡിയോ ചുവടെ: