ഷാർജ: യു.എ.ഇയിൽ, ഭാര്യയ്ക്ക് പിന്നാലെ മരണത്തിനു കീഴടങ്ങി ഭർത്താവും. ഭാര്യയായ സോഫിയ ഹബീബ് മരണമടഞ്ഞ് നാലു ദിവസം കഴിഞ്ഞ ശേഷമാണ് ഷാർജയിൽ ബിസിനസുകാരനായ കൊട്ടാരക്കര വടക്കേകുച്ചിൽ സ്വദേശി എ.ആർ.ഹബീബ് റഹ്മാൻ ഇന്ന് മരണപ്പെട്ടത്. 58കാരിയായ സോഫിയ ഹബീബ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത്. ഞായറാഴ്ച സോഫിയയുടെ മൃതദേഹം അൽഖൂസ് ഖബർ സ്ഥാനിൽ സംസ്കരിച്ചിരുന്നു.
ഇതിനു ശേഷം ഹബീബ് റഹ്മാൻ വലിയ മാനസിക പ്രയാസമനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ മരുമകൻ ഫൈസൽ ഏതാനും മാസങ്ങൾക്ക് മുൻപ് ദുബായിൽ വച്ച് മമരണമടഞ്ഞിരുന്നു. ഹബീബ് റഹ്മാന്റെ മൃതദേഹം ദുബായിൽ തന്നെ കബറടക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകൻ റിയാസ് കൂത്തുപറമ്പ് പറഞ്ഞു.