ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പരമപ്രധാനമാണ് കൊളസ്ട്രോളിന്റെ നിയന്ത്രണം. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അവശ്യഘടകമായ കൊളസ്ട്രോൾ രോഗകാരിയാവുന്നതിന് കാരണം തെറ്റായ ജീവിത ശൈലിയും ഭക്ഷണക്രമവും ആണ്.
ചീത്ത കൊളസ്ട്രോൾ ആയ എൽ.ഡി.എൽ ആണ് ശരീരത്തിന് ഏറ്റവും ഹാനികരം. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ വ്യായാമവും ഭക്ഷണ നിയന്ത്രണവും ആണ്. ഇതുകൊണ്ട് കൊളസ്ട്രോൾ കുറഞ്ഞില്ലെങ്കിൽ നിർബന്ധമായും മരുന്നുകൾ ഉപയോഗിക്കണം.
ശരീരത്തിന് ഗുണം ചെയ്യുന്ന കൊളസ്ട്രോളാണ് എച്ച്.ഡി. എൽ കൊളസ്ട്രോൾ. ഇതിന്റെ അളവ് സ്ത്രീകളിൽ 45 മില്ലിഗ്രാമിലും പുരുഷൻമാരിൽ 50 മില്ലിഗ്രാമിലും കൂടുന്നത് ഉത്തമമാണ്. ഇതിന്റെ അളവ് കൂട്ടാൻ വ്യായാമമാണ് ഉത്തമം.
രക്തത്തിലുള്ള മറ്റൊരുതരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്സ്. അളവ് 150 മില്ലിഗ്രാമിൽ കൂടുന്നത് ശരീരത്തിന് ഹാനികരമാണ്. ഇത് വ്യായാമം കൊണ്ട് നിയന്ത്രിക്കാം. പരിശോധന രണ്ട് തരത്തിലുണ്ട്. ആകെ അളവ് ( ടോട്ടൽ കൊളസ്ട്രോൾ) കണ്ടെത്തുന്നതും ഉപവാസത്തിന് ശേഷം നല്ലതും ചീത്തയുമായ ഘടകങ്ങൾ പ്രത്യേകം ( ലിപിഡ് പ്രൊഫൈൽ) സൂചിപ്പിക്കുന്നതും.