സോഷ്യൽ മീഡിയയിൽ കുറേനാളുകളായി ഇടംപിടിച്ചിരുന്ന ആ പിങ്ക് വീട് ഒടുവിൽ വിറ്റു..അമേരിക്കയിലെ മൻഹാട്ടൻ ബീച്ചിലെ 'ഇമോജി വീട് ' വിറ്റുപോയത് 1.55 മില്യന്‍ ഡോളറിന്. അതായത് ഏകദേശം 11.83 കോടി രൂപയ്ക്കാണ്.. പിങ്ക് നിറത്തിലുള്ള വീട്ടിന്റെ ചുമരുകളിലുണ്ടായിരുന്ന വലിയ രണ്ട് ഇമോജികളാണ് വീടിനെ വാർത്തകളിലെത്തിച്ചത്..
സതേണ്‍ കാലിഫോര്‍ണിയയിലെ മാന്‍ഹട്ടന്‍ ബീച്ചിലുള്ള വിവാദമായ ഈ വീട് ‘പിങ്ക് ഇമോജി ഹൗസ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉടമ കാതറിന്‍ കിഡ് വീട് വാടകയ്ക്കു വച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മാന്‍ഹട്ടന്‍ ബീച്ച് നഗരത്തിലെ നിയമത്തിന് വിരുദ്ധമായി ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്തതാണ് കാരണമായത്. വീട് വാടകയ്ക്ക് നല്‍കുന്നതിനു പിഴയായി കാതറിന്‍ മൂന്നുലക്ഷത്തോളം രൂപ അടച്ചു. തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ആ വീട് ഒന്നു പെയിന്റടിച്ച് ഭംഗിയാക്കാമെന്നു കരുതി.ഇതോടെ അയല്‍ക്കാര്‍ പരാതിയുമായി എത്തി കണ്ണുകളെ ഏറെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നിറമാണ് കാതറിന്‍ നല്‍കിയതെന്നും തങ്ങളോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണതെന്നുമാണ് അയല്‍വാസികള്‍ പരാതിപ്പെട്ടത്. വീടിന്റെ ചുമരില്‍ ഇമോജികള്‍ ചിത്രീകരിച്ചത് തങ്ങളെ കളിയാക്കുന്നതിന്റെ ഭാഗമായാണെന്നും അവര്‍ ആരോപിച്ചു
. തമാശ കലര്‍ന്ന ചിരിയോടെയുള്ള ഇമോജിയും വായയ്ക്കു മുകളില്‍ സിപ് ചെയ്ത വിധത്തിലുള്ള ഇമോജിയുമാണ് ചുമരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ കലയെ സ്നേഹിക്കുന്നയാളും ഇമോജികള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയുമാണെന്നായിരുന്നു കാതറിന്റെ വാദം.