pic-

മുംബയ്‌: കൊവിഡ് എന്ന മഹാമാരിക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് മുംബയിൽ മതത്തിന്റെ പേരിൽ ഓഡർ ചെയ്ത പലചരക്ക് സാധങ്ങൾ നിരസിക്കുന്ന സംഭവം ഉണ്ടായത്. മുംബയ്‌ സ്വദേശിയായ ഗാൻഷ്യം ചതുർവേദി(50) യാണ് ഡെലിവെറി ബോയ് മുസ്ലിം ആണെന്ന് പറഞ്ഞ് പലചരക്ക് സാധനങ്ങൾ നിരസിച്ചത്. ഗാൻഷ്യം ചതുർവേദി ഓൺലൈൻ പലചരക്ക് വിതരണ കമ്പനിയായ ഗ്രോഫേഴ്സിൽ നിന്നും സാധനങ്ങൾ ഓഡർ ചെയ്ത്തിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ അത്യാവശസാധനങ്ങൾ വിതരണം ചെയ്യാൻ കുറച്ച് സർവീസുകൾ മാത്രമെ ഉളളു.

കഴിഞ്ഞ 21 നാണ് സാധനങ്ങൾ ഗാൻഷ്യം ചതുർവേദിയുടെ വീട്ടിലെത്തുന്നത്. എന്നാൽ സാധനങ്ങൾ കൊണ്ട് വന്നത് മുസ്ലീം ആണെന്ന് പറഞ്ഞ് ഇയാൾ ഇത് നിരസിക്കുകയായിരുന്നു. ഡെലിവെറിക്ക് എത്തിയ ബർക്കത്ത് ഉസ്മാൻ എന്ന യുവാവിന്റെ പരാതിയെ തുടർന്ന് പൊലീസ് ഇയാൾക്ക് എതിരെ കേസെടുത്തു.മതസ്പർദ്ധ വളർത്താൻ ബോധപൂർവമുളള ശ്രമം, ഒരു പ്രത്യേക മതവിഭാഗത്തെ അപമാനിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

ഗ്രോഫേഴ്സ് ഇതിനോട് പ്രതികരിച്ചിട്ടില്ല. മദ്ധ്യപ്രദേശിൽ മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അഹിന്ദു ഭക്ഷണ വിതരണം നടത്തി എന്ന് പറഞ്ഞ് സോമാറ്റോയിൽ നിന്നും ഓഡർ ചെയ്ത ഭക്ഷണം ഒരാൾ നിരസിച്ചിരുന്നു. അന്ന് സോമാറ്റോ തന്നെ ഇതിന് എതിരെ രംഗത്ത് വന്നിരുന്നു.


അതേസമയം മുംബയിൽ 4000 ൽ ഏറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.840 ഓളം പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.