ലോക്ക് ഡൗണിൽ ലോക്ക് തുറന്ന്....
പാണാവള്ളിയിൽ നിന്ന് കേടായാ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് ആലപ്പുഴ യാഡിലെത്തിക്കുവാനായി തണ്ണീർമുക്കം ബണ്ടിന്റെ ട്രാഫിക് ലോക്ക് ഇറിഗേഷൻ ജീവനക്കാർ എത്തി തുറന്നുകൊടുത്തപ്പോൾ. ബണ്ടിൽ ഷട്ടറുകൾക്ക് പുറമെ ഗതാഗതത്തിനായി 20,30, 40,46 അടികളിലായി നാലു ട്രാഫിക്ക് ലോക്കുകളാണ് ഉള്ളത് ഇതിലൂടെ ചെറിയ യാത്രാബോട്ടുകൾമുതൽ വലിയ കണ്ടെയ്‌നറുകളുമായി വരുന്ന ജങ്കാറുകൾവരെ കടന്നുപോകുന്നു.