തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂരിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവയ്ക്കു കാൾ എത്തി. അടുക്കളയുടെ പുറത്തു വിറകടുപ്പ് വച്ചിരിക്കുന്ന സ്ലാബിനടിയിൽ ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ ഒന്ന് രണ്ടു കല്ലുകൾ മാറ്റിയതും പാമ്പിന്റെ കുറച്ചു ഭാഗം കണ്ടു.ഉച്ചത്തിലുള്ള ചീറ്റൽ ശബ്‌ദം,മുട്ടയിട്ട പാമ്പാണ്. ഈ പരിസരത്തെവിടെയോ മുട്ടയിട്ടിട്ടുണ്ട്. ഈ സമയങ്ങളിൽ പാമ്പിന്റെ വെനത്തിനു വീര്യം കൂടുതലാണ്‌. വെള്ളം കുടിക്കാനായി എത്തിയതാവാനാണ് സാധ്യത നല്ല വലിപ്പമുള്ള മൂർഖൻ പാമ്പ്.

snake-master

തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ കൊല്ലം ജില്ലയിലെ കരുവാളൂരിനടുത്തു അംബേദ്കർ കോളനിയിലാണ് എത്തിയത്. അടുത്തടുത്തായി നിരവധി വീടുകൾ, ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടിരിക്കുന്നു. അതിനകത്താണ് പാമ്പു കയറിയത്,കമ്പുകൾ മാറ്റിത്തുടങ്ങിയതും പാമ്പ് രക്ഷപെടാനുള്ള ശ്രമം തുടങ്ങി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...