sachin

മുംബയ് : തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം 2011 ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിടാനായത് തന്നെയെന്ന് ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ. 47-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ലോകകപ്പ് നേട്ടത്തെക്കുറിച്ച് വാചാലനായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉജ്ജ്വലമായ കായിക മുഹൂർത്തത്തിനുള്ള ഇൗ വർഷത്തെ ലോറസ് പുരസ്‌കാരവും സച്ചിന്റെ ലോകകപ്പ് നേട്ടത്തിനായിരുന്നു.

" ആ ലോകകപ്പിൽ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ റൺ നേടിയത് ഞാനാണ്. മികച്ച കളി പുറത്തെടുക്കാനും കഴിഞ്ഞു. പക്ഷേ എല്ലാറ്റിലും വലുത് അവസാനം കപ്പ് നേടാനായി എന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം അതായിരുന്നു. അതിലും മികച്ചതൊന്ന് ഇനി വരാനില്ല."- സച്ചിൻ പറഞ്ഞു.

താൻ ഇന്ത്യൻ ടീമംഗമായി അരങ്ങേറ്റം കുറിച്ച നിമിഷത്തിനേക്കാൾ പ്രാധാന്യമാണ് ലോകകപ്പ് നേട്ടത്തിന് നൽകുന്നതെന്ന് സച്ചിൻ പറഞ്ഞു.

അരങ്ങേറ്റം തന്നെയും തന്നെ അറിയുന്നവരെയും സന്തോഷത്തിലാക്കി. എന്നാൽ ലോകകപ്പ് നേട്ടം രാജ്യത്തെ മുഴുവൻ സന്തോഷത്തിലാറാടിച്ചുവെന്നും ഇതിന് കാരണമായി സച്ചിൻ പറഞ്ഞു. 1989ൽ തന്റെ പതിനാറാം വയസിലാണ് പാകിസ്ഥാനെതിരെ സച്ചിൻ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 6 ലോകകപ്പുകൾ വേണ്ടിവന്നു സച്ചിന് കിരീടം സ്വന്തമാക്കാൻ.

അ​മ്മ​യു​ടെ​ ​അ​നു​ഗ്ര​ഹ​വും​ ​സ​മ്മാ​ന​വും​ ​വാ​ങ്ങി...

അ​മ്മ​യി​ൽ​ ​നി​ന്ന് ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങി​യാ​ണ് ​ത​ന്റെ​ 47​-ാം​ ​പി​റ​ന്നാ​ൾ​ ​ദി​നം​ ​സ​ച്ചി​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​തു​ട​ർ​ന്ന് ​ഗ​ണ​പ​തി​യു​ടെ​ ​ചെ​റി​യ​ ​ഫോ​ട്ടോ​ ​അ​മ്മ​ ​സ​ച്ചി​ന് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി.​ ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തെ​ന്നാ​ണ് ​ഈ​ ​സ​മ്മാ​ന​ത്തെ​യും​ ​നി​മി​ഷ​ങ്ങ​ളെ​യും​ ​കു​റി​ച്ച് ​സ​ച്ചി​ൻ​ ​അ​മ്മ​യ്ക്കൊ​പ്പ​മു​ള്ള​ ​ഫോ​ട്ടോ​യ്ക്കൊ​പ്പം​ ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ച​ത്.​സ​ച്ചി​ന് ​ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു​ള്ള​ ​പോ​സ്റ്റു​ക​ളാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ.​ ​എ​ല്ലാ​രം​ഗ​ത്തു​മു​ള്ള​ ​പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​പ്പേ​ർ​ ​സ​ച്ചി​ന് ​ആ​ശം​സ​ക​ളു​മാ​യെ​ത്തി.​ലോ​കം​ ​കൊ​വി​ഡ്‌​ 19​ന്റെ​ ​ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​മ്പോ​ൾ​ ​ജ​ന്മ​ദി​നം​ ​ആ​ഘോ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു​ ​സ​ച്ചി​ന്റെ​ ​തീ​രു​മാ​നം.​ ​കോ​വി​ഡ്‌​ 19​നെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ല്ലാ​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടു​മു​ള്ള​ ​ആ​ദ​ര​വ്‌​ ​അ​റി​യി​ക്കു​ന്ന​താ​യും​ ​സ​ച്ചി​ൻ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.