himachal-pradesh

ഗാംഗ്ടോക്ക്: പ്രശസ്തമായ കൈലാസ് മാനസരോവർ യാത്ര കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഉണ്ടാകില്ല. നാഥുലാ ചുരം വഴിയുള്ള ഇൻഡോ-ചൈന അതിർത്തി വ്യാപാരവും ഉണ്ടാവില്ലെന്ന് സിക്കിം ടൂറിസം മന്ത്രി ബി.എസ്. പന്ത് പറഞ്ഞു. നാഥുലാ വഴിയുള്ള വ്യാപാരം മേയ് മാസം ആരംഭിക്കാനിരിക്കുകയായിരുന്നു. 6,675 മീറ്റർ ഉയരമുള്ള കൈലാസ് പർവ്വതനിര വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് യാത്ര നടക്കാറുള്ളത്. നൂറുകണക്കിന് യാത്രികരാണ് ഓരോ വർഷവും ഇവിടം സന്ദർശിച്ച് മടങ്ങുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് യാത്രയുടെ സംഘാടകർ.