വാഷിംഗ്‌ടൺ : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലഅതീവ ഗുരുതരമാണെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
'തെറ്റായ റിപ്പോർട്ടാണിതെന്ന് ഞാൻ കരുതുന്നു. പഴയ രേഖകളാണ് സി.എൻ.എന്നിന് ലഭിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്'- ട്രംപ് പറഞ്ഞു. അതേ സമയം കിം ആരോഗ്യവാനാണെന്ന് പറയാൻ ഉത്തര കൊറിയയിൽ നിന്ന് നേരിട്ട് വിവരം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞില്ല.