തിരുവനന്തപുരം:തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനിലെ ഉപനിയൂർ ഈസ്റ്റ് വേലുത്തമ്പി സ്മാരക എൻ.എസ്.എസ് കരയോഗവും വനിതാ സമാജവും സംയുക്തമായി മാസ്ക് വിതരണം നടത്തി.താലൂക്ക് യൂണിയൻ അംഗവും മേഖല കൺവീനറുമായ മനു.ടി.ജി.നായർ ഉദ്ഘാടനം നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ, സെക്രട്ടറി മധുസൂദനൻ നായർ,ട്രഷറർ മോഹനകുമാരൻ നായർ,താലൂക്ക് യൂണിയൻ പ്രതിനിധി ഉപനിയൂർ വിശാഖ്,വനിതാ സമാജം പ്രസിഡന്റ്,സെക്രട്ടറി മറ്റ് കരയോഗ അംഗങ്ങൾ എന്നിവർ മാസ്ക് വിതരണത്തിൽ പങ്കെടുത്തു.