തിരുവനന്തപുരം: വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്തെ പൊലീസിന്റെ പ്രവർത്തനത്തിന് ആദരം നൽകുന്ന സ്‌നേഹക്കൂട് പദ്ധതിക്ക് തുടക്കമായി.സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ സെക്രട്ടേറിയറ്റിന് മുന്നിൽ ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പഴവർഗങ്ങളും,പച്ചക്കറി വിത്തുകളുമടങ്ങിയ കിറ്റു നൽകി ഉദ്ഘാടനം നി‌ർവഹിച്ചു.സമിതി ജില്ലാ സെക്രട്ടറി എം ബാബുജാൻ,പാളയം ഏരിയ സെക്രട്ടറി സി.എസ്.രതീഷ്,പ്രസിഡന്റ് എ.ബാബു എന്നിവരും പൊലീസ് ഉദോഗസ്ഥരും പങ്കെടുത്തു.