വാഷിംഗ്‌ടൺ : അമേരിക്ക കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ തൊട്ടരുകിൽ എത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'നിർഭാഗ്യവശാൽ അത് ഉപയോഗിച്ചു നോക്കാനുള്ള സമയമായിട്ടില്ല. പരീക്ഷണം തുടങ്ങാൻ കുറച്ചേറെ സമയമെടുക്കും. പക്ഷെ നമ്മളത് പൂർത്തിയാക്കും.' - ട്രംപ് പറഞ്ഞു. അതേസമയം,
വൈറസിനെതിരേ ഫലപ്രദമാകുമെന്ന് കരുതിയ റെംഡിസിവിർ മരുന്ന് മനുഷ്യരിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ പരാജയപ്പെട്ടു. ജർമ്മനിയും ബ്രിട്ടനും സമാന പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.