chennithala

​​​​​​​തിരുവനന്തപുരം: സ്പ്രിൻക്ളർ കേസിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം അതീവഗൗരവമെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ധാർമ്മികതയുണ്ടെങ്കിൽ സ്പ്രിൻക്ളറുമായുള്ള കരാർ സർക്കാർ റദ്ദാക്കണം. കോടതിയുടെ പരാമർശങ്ങളും വാക്കാലുള്ള നിർദ്ദേശങ്ങളും കണക്കിലെടുത്താൽ കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് ധാർമ്മികമായ അവകാശമില്ല.