ball

ദുബായ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് പന്തിന്റെ തിളക്കം കൂട്ടാൻ മറ്റ് വസ്‌തുക്കൾകൊണ്ട് ഉരയ്ക്കുന്നത് നിയമവിധേയമാക്കാൻ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.നിലവിൽ ഇത് വിലക്ക് ലഭിക്കാവുന്ന കുറ്റമാണ്.

ഇപ്പോൾ പന്തിന് തിളക്കം വർദ്ധിപ്പിക്കാൻ തുപ്പൽ പുരട്ടുകയാണ് കളിക്കാർ ചെയ്യുന്നത്. എന്നാൽ ഇത് കൊവിഡ് ഉൾപ്പടെയുള്ള അസുഖങ്ങൾ പരത്തുന്നതിന് വഴിയൊരുക്കുമെന്നുള്ള ആരോഗ്യവിദഗദ്ധരുടെ അഭിപ്രായത്തെത്തുടർന്ന് ഐ.സി.സി തുപ്പൽ പ്രയോഗം നിരോധിച്ചേക്കും. പകരം ഒരു നിശ്ചിത വസ്‌തുകൊണ്ട് പന്തുരച്ച് തിളക്കം വർദ്ധിപ്പിക്കാൻ അവസരം നൽകിയേക്കും. 2018ൽ സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തുരച്ചതിന് ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവൻ സ്‌മിത്തിനെയും ഡേവിഡ് വാർണറെയും വിലക്കിയിരുന്നു.