ന്യൂഡൽഹി: രാജ്യത്ത് ഒരുദിവസത്തിനിടെ പുതുതായി 1752 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 പേരാണ് ഒരുദിവസത്തിനിടെ മരിച്ചത്.
നിലവിൽ രാജ്യത്ത് 23,452 പേർക്ക് കൊവിഡ് ബാധിച്ചു.. ഇതിൽ 17915 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 4813 പേർ രോഗമുക്തി നേടി. 724 പേരാണ് ഇതുവരെ മരിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ വഴി സാധിച്ചെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ദൈർഘ്യം വർദ്ധിച്ചിട്ടുണ്ട്. 10 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. ഇത് കൊവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ കമ്മ്യൂണിറ്റി നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. 9.45 ലക്ഷം പ്രവര്‍ത്തകരെ ഇതിനായി വിനിയോഗിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.