covid-19

വാഷിംഗ്‌ടൺ: അമേരിക്കൻ സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ എലിസബത്ത് വാറന്റെ മൂത്ത സഹോദരൻ ഡൊണാൾഡ് റീഡ് ഹെറിംഗ് (86) കൊവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. എയർഫോഴ്സ് പൈലറ്റായിരുന്ന റീഡ് വിരമിച്ച ശേഷം ഒക്‌ലഹോമയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. തന്റെ സഹോദരനെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിക്കുന്നെന്നും ലോക്ക്ഡൗൺ മൂലം സഹോദരന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ അതിയായ ദുഃഖമുണ്ടെന്നും എലിസബത്ത് വാറൻ ട്വീറ്റ് ചെയ്തു.