gulf-

തിരുവനന്തപുരം: പ്രവാസികൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവർക്ക് എപ്പോഴും മടങ്ങിവരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കും അവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവർക്ക് മടങ്ങിവരാനാവില്ലെന്ന് ആരും കരുതരുതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രവാസികൾ ഇപ്പോൾ ഒരു സ്ഥലത്ത് ആയിപ്പോയതുകൊണ്ട് അവർക്ക് ഇങ്ങോട്ട് വരാൻ അവകാശമില്ലെന്ന് ആരും കരുതരുത്. ബസിൽ കയറിയ ശേഷം പിന്നെ ആരും കയറരുതെന്ന പറയന്നുപോലെയല്ല നാടിന്റെ അവസ്ഥ. ജീവിത മാർഗം തേടി ഈ നാട്ടിൽനിന്ന് പുറത്തുപോയവരാണ്. അവർക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട്. എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിനെല്ലാം ഉള്ള സജ്ജീകരണങ്ങളും ഒരുക്കും. എന്ത് ക്രമീകരണമാണ് ആവശ്യമെങ്കിലും ഇവിടെ അത് ഒരുക്കിയിരിക്കുമെന്നും ഒരു ആശങ്കയും അക്കാര്യത്തിൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.