ലണ്ടൻ: പാവപ്പെട്ടവരെ സഹായിക്കാൻ ഇന്ത്യ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. ലോക്ക്ഡൗൺ കൊണ്ട് മാത്രം കൊവിഡിനെ പൂർണമായി തടയാനാവില്ല. വാക്സിൻ വരുന്നത് വരെ കൊവിഡ് ഭീഷണി നിലനിൽക്കും. ഈ പ്രതിസന്ധി സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ഇപ്പോൾ ചിന്തിക്കണം. സമ്പദ്വ്യവസ്ഥയിൽ ഉപഭോഗത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കൊവിഡ് മൂലം ജനങ്ങളുടെ വരുമാനം കുറയുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.