തിരുവനന്തപുരം:ടെൻഡർ വിളിക്കാതെയും നടപടിക്രമം ഒഴിവാക്കിയും ഡേറ്റാ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാതെയും സ്പ്രിൻക്ളറിന് സർക്കാർ കരാർ നൽകിയതിനെതിരെ പ്രതിപക്ഷം ഉയർത്തിയ എല്ലാ ആശങ്കകളും ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതോടെ അമേരിക്കൻ കമ്പനിക്കെതിരെ ഉയർന്ന എല്ലാ സംശയങ്ങളും കുടുതൽ ബലപ്പെടുകയാണു ചെയ്തതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.