തിരുവനന്തപുരം:സ്പ്രിൻക്ളർ വിവാദത്തിൽ ഹൈക്കോടതി ഇടക്കാല വിധിയോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതായി യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. പറഞ്ഞു.
സ്പ്രിൻക്ളർ കരാർ നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്മ സംബന്ധിച്ച പ്രതിപക്ഷ ആരോപണവും കോടതി ശരി വച്ചു. സംസ്‌ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിക്കരുതെന്ന് കോടതി നിർദേശം നൽകിയതും ശക്തമായ താക്കീതാണ്.