കോപ്പൻഹേഗൻ : 2012 ഒളിമ്പിക്സിൽ ഡബിൾസ് വിഭാഗത്തിൽ വെള്ളിമെഡൽ നേടിയിരുന്ന ഡെന്മാർക്കിന്റെ ബാഡ്മിന്റൺ താരം മത്യാസ് ബോ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2013ലെ ലോക ചാമ്പ്യൻഷിപ്പിലും ബോ വെള്ളി നേടിയിരുന്നു.1998ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച ബോ മോഗെൻസെന്നിനൊപ്പമാണ് ഒളിമ്പിക് , ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയിരുന്നത്. അന്താരാഷ്ട്ര രംഗത്തെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിൽ ഒരാളായിരുന്നു 39കാരനായ ബോ.