ചെന്നൈ: സൂപ്പർ താരങ്ങൾ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. രജനീകാന്തിന്റെ ആരാധകനായ യുവാവ് വിജയ്‌യുടെ ആരാധകനെ കൊലപ്പെടുത്തി. യുവരാജ് (22) ആണ് കൊല്ലപ്പെട്ടത്. യുവരാജും രജനീകാന്ത് ആരാധകനായ ദിനേഷ് ബാബുവും (22) അയൽക്കാരും ഉറ്റസുഹൃത്തുക്കളുമാണ്. സൗഹൃദ സംഭാഷണത്തിനിടെ വിജയ് രജനിയേക്കാൾ കൂടുതൽ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെ ചൊല്ലി ഇരുവരും തർക്കമായി. അടിപിടി രൂക്ഷമായതോടെ ദിനേഷ് യുവരാജിനെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവരാജ് തത്ക്ഷണം മരിച്ചു.