കൊച്ചി: ലോക്ക്ഡൗണിൽ തളർന്ന റിയൽ എസ്‌റ്റേറ്റ് മേഖലയെ സഹായിക്കാനുള്ള ആശ്വാസ നടപടികൾ മേയ് ഒന്നിന് കേന്ദ്രം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഭവന-നഗരകാര്യ സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര പറഞ്ഞു. റിയൽ എസ്‌റ്റേറ്ര് റെഗുലേറ്ററി അതോറിറ്രി (റെറ) ദിനമാണ് മേയ് ഒന്ന്. നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ഫിക്കി കേരളഘടകം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച പാക്കേജുകളും വായ്‌പാ സൗകര്യങ്ങളും വേഗം നടപ്പാക്കാൻ കേന്ദ്രം നടപടിയെടുക്കും. മറ്റു സംസ്ഥാനങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. കേന്ദ്ര, റിസർവ് ബാങ്ക് പാക്കേജുകൾ കേരളവും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരള റെറയിൽ രജിസ്‌റ്റർ ചെയ്‌ത പ്രോജക്‌ടുകൾക്ക് ഇളവുകൾ നൽകുമെന്ന് ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു.