eldose-kunnappillil-

തിരുവനന്തപുരം : സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിയെ ട്രോളി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. സ്പ്രിൻക്ലർ വിവാദത്തിൽ സർക്കാരിനായി ഹൈക്കോടതിയിലെത്തിയത് മഹാരാഷ്ട്രയിൽ നിന്നുള്ള ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഡ്വ. എൻ.എസ്. നാപ്പിനൈ ആയിരുന്നു. ഇതിനെ പരിഹസിച്ചാണ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ സ്പ്രിൻക്ലർ വിവാദത്തിൽ മടിയിൽ കനമുള്ളവർക്കേ വഴിയിൽ ഭയക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്


മടിയിൽ കുറച്ച്‌ കനം വന്നത് കൊണ്ടാണ് മഹാരാഷ്ട്ര വക്കീൽ. കൊർച്ചൂടെ കനം വന്നാൽ അഥവാ ഡാറ്റ ചോർന്നാൽ പിന്നെ അമേരിക്കൻ കോടതിയിൽ വാദിക്കാനുള്ള ന്യൂയോർക്ക് വക്കീലിനെ ഇപ്പൊ തന്നെ കരുതുന്നത് നല്ലതാ.