bridge-

ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിൽ വരുന്ന തർക്കുപ്രദേശത്ത് പാലം നിർമ്മിച്ച് ഇന്ത്യയുടെ നിർണായക നീക്കം. അരുണാചൽ പ്രദേശിൽ ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് 40 ടൺ വരെ ഭാരം താങ്ങാൻ ശേഷിയുള്ള പാലം ഇന്ത്യ നിർമിച്ചത്. ചൈനീസ് അതിർത്തിയിലേക്ക് ഏതു കാലാവസ്ഥയിലും കടന്നുചെല്ലുക ലക്ഷ്യമിട്ടാണ് പാലം നിർമ്മാണം.

സൈന്യത്തെ തടസമില്ലാതെ വിന്യസിക്കുന്നതിന് പുതിയ പാലം പ്രയോജനപ്പെടുമെന്ന് ഡൽ‌ഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നയതന്ത്ര വിദഗ്ധൻ നിതിൻ ഗോഖലെ വ്യക്തമാക്കി. ചൈനീസ് കമ്പനികളെ ഇന്ത്യ തടയുകയാണെന്ന് ചൈന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തര്‍ക്ക മേഖലയിൽ ഇന്ത്യ പാലം തുറന്നത്. ദോക‍്ലായിൽ 2017ൽ ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായ അതേ മേഖലയിലാണു പാലമുള്ളത്.

അതേസമയം പാലം നിർമാണത്തിൽ പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല.