പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന നിരവധി ഔഷധ ഇലകൾ നമുക്ക് ലഭ്യമാണ് . മൾബറി ഇലകൾ ചെറുകുടലിലുള്ള ഗ്ലൂക്കോസിഡേസിനെ നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണശേഷമാണ് മൾബറി ഇലകൾ കഴിക്കേണ്ടത്. ഞാവലിന്റെ ഇല ശരീരത്തിലെ ഇൻസുലിൻ കുറയാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഉലുവയിലയിൽ ഉള്ള സാപോനിൻസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പേരയിലയാണ് മറ്റൊരു ഔഷധം. പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണ ശേഷം പേരയില ചേർത്ത ചായ കുടിക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
രാവിലെ വെറും വയറ്റിൽ തുളസിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കും. ഒപ്പം രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും. അധികമാരും ഉപയോഗിക്കാത്തതും എന്നാൽ ഔഷധമൂല്യം ഏറിയതുമായ ഇലയാണ് അരയാലില. അരയാലിലയുടെ നീര് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി ഹൈപ്പർ ഗ്ലൈസീമിക് ആക്ടിവിറ്റിയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്. ഓർക്കുക, ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള ഔഷധങ്ങൾക്കൊപ്പം മാത്രമേ പ്രമേഹനിയന്ത്രണത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കാവൂ.