painting

ഒറ്റനോട്ടത്തിൽ സൂര്യകാന്തി പൂവിനു മുകളിലിരിക്കുന്ന ചിത്രശലഭം. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ മനസിലാകും അതു വെറുമൊരു ചിത്രശലഭമല്ലെന്ന്. ശരീരത്തിൽ ചിത്രശലഭത്തിന്റെ പെയിന്റ് ചെയ്ത ഒരു യുവതിയാണ്. ഈ പെയിന്റിംഗ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും വൈറലാണ്.

ബോഡി പെയിന്റർ ജോഹാനസ് സ്റ്റോട്ടറുടെ മനോഹരമായൊരു പെയിന്റിംഗ് ആണിത്. മനുഷ്യരെത്തന്നെ മോഡലുകളാക്കി പ്രകൃതിയിലെ മറ്റെന്തെങ്കിലും വസ്തുക്കൾക്ക് സമാനമായ രീതിയിൽ പെയിന്റ് ചെയ്തു പോസ് ചെയ്യിക്കുന്ന കാര്യത്തിൽ പേരുകേട്ടയാളാണ് ജോഹാനസ്. ഒപ്റ്റിക്കൽ ഇല്യൂഷനു സമാനമായ പെയിന്റിംഗുകളാണ് ഇദ്ദേഹത്തിന്റേത്.. ഈ ഇറ്റാലിയൻ പെയിന്ററുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് 'ദി ബട്ടർഫ്‌ളൈ' എന്ന പേരിലുള്ള ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം.ശരീരത്തിൽ ചിത്രശലഭത്തിനു സമാനമായി പെയിന്റ് ചെയ്യുകയാണ് ആദ്യം. ഒടുവിൽ വലിയ സൂര്യകാന്തിപ്പൂവിനു മുകളിൽ ചിത്രശലഭത്തെപ്പോലെ കിടക്കുന്നു.

painting

മുൻപ് ഇത്തരത്തിൽ രണ്ടു കിളികളുടെയും ആമയുടെയും മത്സ്യത്തിന്റെയും ഹൈ ഹീൽ ചെരിപ്പിന്റെയുമൊക്കെ പെയിന്റിംഗുകൾ ജീവനുള്ള മോഡലുകളെ ഉപയോഗിച്ച്‌ ജൊഹാനസ് ചെയ്തിട്ടുണ്ട്. അതെല്ലാം വൻ ഹിറ്റുകളുമായിരുന്നു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.