malayali-death

ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളികൾ മരിച്ചു. ദമ്പതികളടക്കം കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ.ജെ.ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.