pic-

കൊല്ലം: കരുനാഗപ്പള്ളിഎക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പാവുമ്പാ വടക്ക് ഷാപ്പ് മുക്കിന് സമീപം 4 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് ഭവനത്തിൽ സത്യന്റെ പേരിൽ കേസെടുത്തു. റെയ്ഡിൽ ഉണ്ണിക്കൃഷ്ണപിള്ള, അഭിലാഷ്, ദിലീപ് കുമാർ, പ്രസാദ്, മോളി, ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.