shop

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ കടകൾ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാൽ നഗരസഭകളിലും റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും ഇളവ് ബാധകമായിരിക്കില്ല. വ്യാപാര സമുച്ചയങ്ങളിലും മാളുകളിലും ഇളവുണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഷോപ്സ്‌, എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള കടകൾക്കാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം ജുവലികൾ തുറക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.