army-

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ഇവരെ കൂടാതെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് വിവിധ വാർത്ത ഏജൻലികൾ റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അന്‍സാര്‍ ഗാസ്വാത് ഉള്‍ ഹിന്ദ് എന്ന സംഘടനയുടെ തീവ്രവാദികളെയാണ് ഷോപ്പിയാനില്‍ സൈന്യം വധിച്ചത്.