അമരാവതി : ആന്ധ്രാപ്രദേശിൽ 62 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 955 ആയി. കൊവിഡ് ബാധിച്ചു രണ്ടു മരണം കൂടി സംസ്ഥനത്ത് റിപ്പോർട്ട് ചെയ്തു. ഒരാൾ കർണൂൽ ജില്ലയിലും ഒരാൾ അനന്തപുർ ജില്ലയിലുമാണ് മരിച്ചത്. ഇതോടെ കൊവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം 29 ആയി ഉയർന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിനിൽ 6,306 സാമ്പിളുകൾ പരിശോധിച്ചു.
കർണൂൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇവിടെ 271 കേസുകൾ റിപ്പോർട്ട് ചെയ്തു. കൃഷ്ണ ജില്ലയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു, ആകെ കേസുകളുടെ എണ്ണം 102 ആയി. ഗുണ്ടൂർ ജില്ലയിൽ ഇതേ കാലയളവിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തു. അനന്തപുർ ജില്ലയിൽ നാല്, പ്രകാശത്തിൽ മൂന്ന്, കിഴക്കൻ ഗോദാവരി ജില്ലയിൽ 2, നെല്ലൂരിൽ ഒരു കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 145 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ ആശുപത്രികളിൽ 781 പേർ ചികിത്സയിലാണ്.