migrant-workers

തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താനും ചർച്ചചെയ്യാനും ഐ.ജി ശ്രീജിത്തുൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇവരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഐ.ജി എസ്. ശ്രീജിത്ത് (ഫോൺ- 9497999988), ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ (9497998993) എന്നിവരുമായി മറ്റ് സംസ്ഥാനങ്ങൾക്ക് ചർച്ചചെയ്യാം. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങൾക്കായി ഐ.എ.എസ് ഓഫീസർമാരായ പ്രണബ് ജ്യോതിനാഥ് (9937300864), കെ.ബിജു (9446022479), എ.അലക്സാണ്ടർ (9447226734) എന്നിവരെയും ബന്ധപ്പെടാവുന്നതാണ്. ഉത്തർപ്രദേശ്, ആസാം, ജാർഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ, ഒഡീഷ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും ഡി.ജി.പി മാർക്കും അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.