pic-

കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ നിള്ളങ്ങലിൽ നടത്തിയ പരിശോധനയിൽ പൊതു ആരോഗ്യ കേന്ദ്രത്തിന്റെ പിന്നിലെ കശുമാവിൻ തോട്ടത്തിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും പ്ലാസ്റ്റിക്ക് ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിസരവാസികളിൽ നിന്ന് ചോദിച്ചറിഞ്ഞതിൽ നിന്നും പ്രതികൾ പുത്തൂർ ചെണ്ടയാട് നിളങ്ങൽ സ്വദേശികളായ വിനീഷ് അണിയേരിയും അനൂപ് ചാലിയാട്ട് ആണെന്നും തിരിച്ചറിഞ്ഞു.

എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ നിസാർ കൂലോത്ത്, കെ. ശ്രീജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രനിൽ കുമാർ, സി.പി ശ്രീധരൻ, സി.വി റിജുൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി ജിജിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ കൂത്തുപറമ്പ് റേഞ്ച് സംഘം 3200 ലിറ്ററോളം വാഷ് പിടികൂടിയിട്ടുണ്ട്.