മകനെക്കാൾ ആറു വയസിന് ഇളയ യുവാവുമായി ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറുടെ അമ്മ നദീൻ ഗോൺസാൽവസ് ഡേറ്റിംഗിലാണെന്ന വാർത്ത വലിയ വിവാദമായിരുന്നു. എന്നാൽ 23കാരൻ കാമുകനെ 52കാരിയായ നെയ്മറുടെ അമ്മ ഉപേക്ഷിച്ചതായാണ് പുതിയ വാർത്ത. കാമുകൻ തിയാഗോ റാമോസിന്റെ പ്രണയ ചരിത്രം അറിഞ്ഞതോടെയാണ് നദീൻ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
നേരത്തെ നിരവധി പുരുഷൻമാരുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നതായി നദീൻ കണ്ടെത്തുകയായിരുന്നു. നദീനുമായി ബന്ധം സ്ഥാപിക്കുന്നതിനു മുൻപ് നെയ്മറുടെ പേഴ്‌സണൽ ഷെഫ് ഉൾപ്പെടെയുള്ളവരുമായി തിയാഗോയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിയൻ നടനും, സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ കാർലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു.
ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിംഗിലാണെന്ന് നദീൻ അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവർ പങ്കുവച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മർതന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നർ റിബെയ്‌റോയുമായി 2016 മുതൽ പിരിഞ്ഞു താമസിക്കുകയാണ് നദീൻ.