കറാച്ചി: പാകിസ്ഥാനിൽ കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിന് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം തേടി പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇക്കാര്യം ഇമ്രാൻ ഖാൻ തന്നെയാണ് വെളിപ്പെടുത്തിയത്. തീവ്രവാദികൾക്ക് വേണ്ടസഹായങ്ങൾ ചെയ്ത് കൊടുക്കുന്നവരാണ് ഐ.എസ്.ഐ.
ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളിലും ഐ.എസ്.ഐ യുടെ പങ്ക് വ്യക്തമായിട്ടുണ്ട്. പാകിസ്ഥാൻ ഭീകരവാദികൾ കൊവിഡ് വൈറസിനെ ഇന്ത്യക്ക് എതിരെ ഉപയോഗിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് ബാധയുള്ളവരെ കശ്മീരിൽ നുഴഞ്ഞ് കയറ്റത്തിന് ഐ.എസ്.ഐ പ്രോത്സാഹിപ്പിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
വൈറസ് ബാധിതരെ തിരിച്ചറിയുന്നതിന് മറ്റ് സംവിധാനങ്ങൾ പരാജയപെട്ട സാഹചര്യത്തിലാണ് ഐ.എസ്.ഐയുടെ സംവിധാനങ്ങൾ തേടുന്നതെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇമ്രാൻ ഖാന്റെ നിലപാട് സംശയത്തിന് ഇടനൽകിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യ കൂടുതൽ കരുതലോടെയാണ് ഇതിനെ കാണുന്നത്. കൊവിഡിന്റെ ഭീതിയിൽ നിൽക്കുമ്പോഴും അതിർത്തിയിൽ തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നതും ഏറ്റുമുട്ടുന്നതുമെല്ലാം ഇന്ത്യ ഗൗരവമായാണ് കാണുന്നത്.