ദുബായ്: യു.എ.ഇയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ് ഷോപ്പിംഗ് മാൾ ഏപ്രിൽ 28ന് തുറക്കും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയായിരിക്കും മാൾ തുറന്ന് പ്രവർത്തിക്കുക. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാൾ അധികൃതർ നടത്തുന്നത്. സന്ദർശകർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. എന്നാൽ 60 വയസിന് മുകളിലും 12 വയസിന് താഴെയുള്ളവർക്ക് മാളുകളിൽ പ്രവേശനമില്ല.