ന്യൂഡൽഹി: കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവുകളിൽ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാദ്ധ്യമല്ലെന്ന കേരള പി.എസ്.സി നിലപാടിന് സുപ്രീം കോടതിയുടെ അംഗീകാരം ആയി.
2013 ലെ സബ് ഇൻസ്‌പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി വിധി വന്നത്. ലിസ്റ്റിലെ എൻ.ജെ.ഡി ഒഴിവുകൾ അതേ ലിസ്റ്റിൽ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം കോടതി തള്ളി.