
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. കോടതിവിധി മറികടന്ന് ലോക്ഡൗൺ കാലത്ത് മദ്യ വിൽപ്പന ഉണ്ടാകില്ല. കേന്ദ്ര നിർദേശങ്ങൾ പാലിക്കുന്ന നിലപാടാണ് കേരളത്തിനുള്ളത്. അബ്‌കാരി ചട്ട ഭേദഗതി അന്നത്തെ സാഹചര്യത്തിലാണ്. വെയർ ഹൗസുകൾ വഴി മദ്യ വിൽപ്പന ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.