തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പാലപ്പൂരിനടുത്തു പുതിയ വീടുപണി നടക്കുന്ന സ്ഥലത്തു നിന്ന് വാവക്ക് കാൾ എത്തി. തട്ട് അടയ്ക്കാനായി കൊണ്ടുവന്ന പലകൾക്കടിയിൽ ഉഗ്രൻ മൂർഖൻ പാമ്പ് ഇരിക്കുന്നു. പലക എടുക്കാൻ ചെന്ന പണിക്കാരാണ്‌ കണ്ടത് അപ്പോൾ തന്നെ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ പലകൾ മാറ്റി പാമ്പിനെ പിടികൂടി.

snake-master

തുടർന്ന് വെഞ്ഞാറമൂടിനടുത്ത് ഒരു വീടിന്റെ അടുക്കളയോട് ചേർന്നുള്ള വിറകുപുരയിൽ കണ്ട പാമ്പിനെ പിടികൂടാനാണ് എത്തിയത്. ഇതിനു മുൻപും വാവ ഈ വീട്ടിൽ നിന്നും പാമ്പുകളെ പിടികൂടിയിരുന്നു. അന്ന് രണ്ട് മൂർഖൻ പാമ്പുകളെ ആണ് പിടികൂടിയത്. ഈ പ്രാവിശ്യം വീട്ടിലെ നായാണ് പാമ്പിനെ വീട്ടുകാർക്ക് കാണിച്ചു കൊടുത്തത്. വിറകുപുരയിൽ എത്തിയ വാവ പാമ്പിനായുള്ള തിരച്ചിൽ ആരംഭിച്ചു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്