lee

മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡുകൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌‌ലി തകർക്കുമോ? ഇക്കാര്യത്തിൽ ആരാധകർ തമ്മിൽ വീറും വാശിയുമേറിയ തർക്കമാണ് നടക്കുന്നത്. എന്നാൽ, ഏഴോ എട്ടോ വർഷത്തിനുള്ളിൽ കോഹ്‌‌ലിക്ക് സച്ചിനെ പിന്തള്ളാൻ സാധിച്ചേക്കുമെന്ന് തുറന്ന് പറയുകയാണ് ലോകത്തെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ ബ്രെറ്റ് ലീ. ഒരു സ്വകാര്യ സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലീ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

സച്ചിൻ ഇതിഹാസമാണ്. കോഹ്‌‌ലി പ്രതിഭാ ശാലിയും. അതുകൊണ്ട് അക്കാര്യത്തിൽ തർക്കമില്ല.
രണ്ടാമത്തെ കാര്യം ഫിറ്റ്‌നസാണ്. മൂന്നാമത്തേത് മാനസികമായ കരുത്ത്. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതിനൊപ്പം മാനസികമായി കരുത്താർജിച്ചാൽ മാത്രമേ കോഹ്‌‌ലിക്കു സച്ചിനെ പിന്നിലാക്കാൻ കഴിയൂ. മൂന്നു കാര്യങ്ങളെ ആശ്രയിച്ചാവും കോഹ്‌‌ലിയുടെ ഭാവിയെന്നു പറയുമ്പോഴും സച്ചിന്റെ റെക്കാഡുകൾ തകർക്കുകയെന്നത് അത്ര എളുപ്പമല്ലെന്നു ലീ അഭിപ്രായപ്പെട്ടു.


അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചിട്ടുള്ള ഏക താരമെന്ന ലോക റെക്കാഡ് സച്ചിന്റെ പേരിലാണ്. ടെസ്റ്റിൽ 51 സെഞ്ച്വറിയും ഏകദിനത്തിൽ 49 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാൽ കോഹ്‌‌ലിയാവട്ടെ ഏകദിനത്തിൽ 44 സെഞ്ച്വറിയും ടെസ്റ്റിൽ 29 സെഞ്ച്വറികളും നേടിക്കഴിഞ്ഞു. സച്ചിന്റെ റെക്കാഡിനൊപ്പമെത്താൻ 29 സെഞ്ച്വറികളാണ് ഇനി കോഹ്‌‌ലിക്കു വേണ്ടത്.