ന്യൂഡൽഹി: കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് താമസസൗകര്യം ഒരുക്കാൻ കഴിയില്ലെന്ന് ഡൽഹി കേരള ഹൗസ് അധികൃതർ. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്സുമാർക്ക് ക്വാറന്റെെനിൽ കഴിയാൻ താമസ സൗകര്യം നൽകമെന്ന് അഭ്യർത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ കേരളഹൗസ് അധികൃതരെ സമീപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം നഴ്സസ് അസോസിയേഷൻ കത്തയച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതർ ആവശ്യം തള്ളിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ ഹോട്ട് സ്‌പോട്ടാണ് ഡൽഹി. 2500-ലേറെ കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്.